ചെന്ത്രാപ്പിന്നി എസ്.എസ്.എൽ.സി ഹൈസ്‌കൂളില്‍ പരീക്ഷയ്‌ക്കൊരുങ്ങി എട്ട് ഇരട്ടക്കുട്ടികള്‍

എസ്.എസ്.എല്‍.സി പരീക്ഷയെഴുതാന്‍ തയ്യാറായി ഇരട്ടക്കൂട്ടങ്ങള്‍. തൃശ്ശൂര്‍ ചെന്ത്രാപ്പിന്നി ഹൈസ്‌കൂളിലാണ് എട്ടോളം ഇരട്ടക്കൂട്ടങ്ങള്‍ ഒരുമിച്ച് എസ്.എസ്.എല്‍.സി പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുന്നത്. വല്ലപ്പോഴും സംഭവിക്കുന്ന ഈ അപൂര്‍വ്വത സ്‌കൂളിനെ പരീക്ഷാകാലത്ത് ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. ആകെ പരീക്ഷയെഴുതുന്ന 334 കുട്ടികളില്‍ ഒമ്പത് പെണ്‍കുട്ടികളും ഏഴ് ആണ്‍കുട്ടികളും ഇരട്ടക്കൂട്ടത്തില്‍ നിന്നാണ്. തൃശൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പത്താം ക്ലാസ് പരീക്ഷ എഴുതുന്ന സ്‌കൂളുകളില്‍ ഒന്നാണിത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.