സ്വന്തം സോഷ്യൽ മീഡിയാ ആപ്ലിക്കേഷനുമായി അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യൽ എന്നാണ് ആപ്പിന്റെ പേര്. ഇത് 2022 മുതൽ പ്രവർത്തനമാരംഭിക്കും. ട്വിറ്ററും ഫെയ്സ്ബുക്കും ട്രംപിനെ നേരത്തെ വിലക്കിയിരുന്നു. ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ​ഗ്രൂപ്പും എസ്.പി.എ.സിയും ചേർന്നാണ് ആപ്പ് നിർമിക്കുന്നത്.

അടുത്തമാസം ആപ്പിന്റെ ബീറ്റാ പതിപ്പ് ലോഞ്ച് ചെയ്യാനാണ് അധികൃതരുടെ ശ്രമം. മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഏതാനും പേർക്ക് മാത്രമായിരിക്കും ആപ്പ് ആദ്യഘട്ടത്തിൽ ലഭ്യമാവുക. ആപ്പിൾ ആപ്പ് സ്റ്റോറിൽ പ്രീ ഓർഡർ ചെയ്യാനുള്ള സംവിധാനമൊരുക്കിയിട്ടുണ്ടെന്നും നിർമാതാക്കൾ അറിയിച്ചു. വമ്പൻ ടെക്ക് മുതലാളിമാരുടെ സ്വേച്ഛാധിപത്യത്തെ ചെറുക്കാനാണ് താൻ ട്രൂത്ത് സോഷ്യലിന് രൂപം നൽകിയതെന്ന് ട്രംപ് പറഞ്ഞു.