വരന്‍ മിസ്റ്റര്‍ കേരള, വധു ട്രാന്‍സ്‌ജെന്‍ഡര്‍; ഇതൊരു സ്‌പെഷ്യല്‍ കല്യാണം

ട്രാന്‍സ്‌ജെന്‍ഡറെ വധുവാക്കി മിസ്റ്റര്‍ കേരള. കഴിഞ്ഞ മിസ്റ്റര്‍ കേരള മത്സരത്തില്‍ 60 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയ തൃശൂര്‍ പടിയൂര്‍ മുളങ്ങില്‍ പുഷ്‌കരന്റെ മകന്‍ പ്രവീണ്‍  ആണ് ആലപ്പുഴ ചെങ്ങാലൂര്‍ സ്വദേശിനിയും നൃത്താധ്യാപികയുമായ ശിഖ യെ വധുവായി സ്വീകരിച്ചത്.

ഡി.വൈ.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റുകൂടിയാണ് ശിഖ. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനായ പ്രവീണ്‍ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ശിഖയുമായി പ്രണയത്തിലാവുകയായിരുന്നു. പിന്നീട് കഴിഞ്ഞമാസം തൃശ്ശൂര്‍ മാരിയമ്മന്‍കോവിലില്‍ ഇവര്‍ വിവാഹിതരായി. തുടര്‍ന്ന് തിരുവനന്തപുരം രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തു. രണ്ടുപേരുടെയും വീട്ടുകാര്‍ വിവാഹത്തിന് പിന്തുണ നല്‍കിയതായി പ്രവീണ്‍ പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented