"മരിച്ച് മണ്ണടിയാനുള്ളതല്ല ഞങ്ങളുടെ ശരീരം. ഓരോ ട്രാൻസ്ജെൻഡറിനും അവരുടെ ശരീരത്തിനും എന്താണ് സംഭവിക്കുന്നതെന്ന് മെഡിക്കൽ സയൻസ് പഠിച്ചിരിക്കണം. അതിന് വേണ്ടിയാണ് ഞങ്ങളുടെ ശരീരം പഠനത്തിന് വിട്ടു നൽകുന്നത്. ഞാൻ അനുഭവിക്കുന്ന വേദന ഇനി ആരും അനുഭവിക്കരുത്."- ഇന്ത്യയിലെ രണ്ടാമത്തെ ട്രാൻസ്ജെൻഡർ ദമ്പതിമാരായ ഋത്വിക്- തൃപ്തി ഷെട്ടി പറയുന്നു,

ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നും ആദ്യമായാണ് മരണാനന്തരം ശരീരം മെഡിക്കൽ കോളേജിന് പഠിക്കാൻ വിട്ടുനൽകാൻ തയ്യാറായി രണ്ടുപേർ മുന്നോട്ട് വരുന്നത്. ഇരുവരും കളമശ്ശേരി മെഡിക്കൽ കോളേജിലെ അനാട്ടമി വിഭാഗത്തിന് സമ്മതപത്രം നൽകിയിട്ടുണ്ട്.