കോവിഡ് കാലത്തും ശ്രദ്ധേയമായി മാറുകയാണ് തിരുവനന്തപുരത്തെ ടച്ച് ഓഫ് ഇങ്ക് എന്ന ടാറ്റു സ്റ്റുഡിയോ. കോവിഡ് ലോക്ഡൗണ്‍ കാലത്ത് നിരവധി ആളുകള്‍ ശരീരത്തില്‍ ടാറ്റു വര്‍ക്കുകള്‍ ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ച് എത്തിയിരുന്നുവെന്നും ഇപ്പോള്‍ അത്തരം ആളുകളുടെ എണ്ണം വര്‍ധിക്കുന്നുവെന്നും ഇവര്‍ പറയുന്നു. ടാറ്റു മേഖലയില്‍  വലിയ അവസരങ്ങളാണ് കാത്തിരിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്. ശരീരത്തില്‍ ടാറ്റു പതിക്കാന്‍ മാത്രമല്ല അത് പഠിക്കാനും അവസരമൊരുക്കുന്നുണ്ട് ടച്ച് ഓഫ് ഇങ്ക്.