ഇക്കൊല്ലം തൃശ്ശൂര്‍ പൂരം മുടങ്ങില്ലെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഇരട്ടത്താപ്പ് ഇല്ല എന്നും മന്ത്രി പ്രതികരിച്ചു. പൂരത്തിനോട് അനുബന്ധിച്ചുള്ള പ്രദര്‍ശനം നിശ്ചയിച്ച രീതിയില്‍ നടക്കുമെന്നും സംഘാടകരുടെ വ്യവസ്ഥകള്‍ സര്‍ക്കാര്‍ ന്യായമായ രീതിയില്‍ പരിഗണിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ലെന്നും എക്സിബിഷന് വേണ്ടെന്ന്വയ്ക്കാന് ഒരു ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.