തൃശൂര്‍ പൂരത്തിന് ക്ഷണിച്ച് ഒരു സേവ് ദ ഡേറ്റ് വീഡിയോ
May 7, 2019, 07:16 PM IST
പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇത്തവണ മെയ് 13 നാണ്. പൂരത്തിന് എല്ലാവരെയും തൃശൂരിലേക്ക് ക്ഷണിക്കുകയാണ് സാംസ്കാരിക പ്രമുഖരും ജനങ്ങളും. മേള പ്രമാണി പെരുവനം കുട്ടന് മാരാര്‍, ഫുട്ബോള്‍ താരം ഐ.എം വിജയന്, പ്രമുഖ വസ്ത്ര വ്യാപാരി പട്ടാഭി രാമന്, മേളപ്രമാണി തെക്കുട്ട് അനിയന്മാരാര്, നടന് ജെന്സണ് എന്നിവര്‍ക്കൊപ്പം യുവാക്കളുടെ ഹരമായി മാറിയ ടൊവിനോയും വീഡിയോയിലുണ്ട്. തൃശൂര്‍ സ്വദേശികളായ എം.വി വിജയകുമാറും ജിമ്മി റൊണാള്‍ഡും ചേര്‍ന്നാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്