മാതൃഭൂമി മിഷന്‍ മെഡിക്കല്‍ കോളജിന്റെ ഭാഗമായി ശുചീകരണം നടത്തി

കോഴിക്കോട്: മാതൃഭൂമി ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന മിഷന്‍ മെഡിക്കല്‍ കോളജ് പദ്ധതിയുടെ ഭാഗമായ ശുചീകരണം കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ നടന്നു. ആയിരത്തോളം സന്നദ്ധ പ്രവര്‍ത്തകരാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്. നടന്‍ ബിജൂ മേനോന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. സംവിധായകന്‍ രഞ്ജിത്ത് പ്രതിജ്ഞ ചൊല്ലി. ജില്ലയിലെ 14 കോളജുകളില്‍ നിന്നുള്ള എന്‍.എസ്.എസ്. സന്നദ്ധ സേവകര്‍ ശുചീകരണത്തില്‍ പങ്കാളികളായി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.