തുലാം പത്ത് ആകുന്നതോടെ അത്യുത്തര കേരളത്തിലെ തെയ്യാട്ട കാവുകൾ വീണ്ടും സജീവമാകുകയാണ്. ഇടവപ്പാതി വരെ നീളുന്ന തെയ്യക്കാലത്തിനാണ് തുടക്കമാകുന്നത്. കോറോണയുടെ സമയത്ത് രണ്ട് തെയ്യാട്ടക്കാലമാണ് നഷ്ടമായതെന്ന് പറയുകയാണ് കലാകാരന്മാർ. കുറച്ചുകാര്യങ്ങൾ ഈശ്വര കടാക്ഷം കൊണ്ട് നേരെയായെന്നും അവർ പറയുന്നു. 

ഒരു കളിയാട്ടം കഴിഞ്ഞാൽ അണിയൽ നിർമാണം തുടങ്ങും. ശരീരസംരക്ഷണത്തിനുള്ള കാര്യങ്ങൾക്ക് തുടക്കം കുറിക്കുന്നതും ഈ സമയത്ത് തന്നെയാണ്. ഓരോ തെയ്യത്തിനും അനുസരിച്ചാണ് വ്രതമെടുക്കുകയെന്നും ഈ രം​ഗത്തുള്ളവർ പറയുന്നു.