കിള്ളിമംഗലത്തെ നെയ്ത്തുപായപെരുമ കേരളത്തിനകത്തും പുറത്തും പ്രസിദ്ധമായിരുന്ന ഒരു കാലമുണ്ട്. നിരവധി കുടുംബങ്ങള്‍ക്ക് അന്നത്തിനുള്ള വഴിതുറന്നവയാണ് ഇവിടത്തെ തറികള്‍. 1953നാണ് കിള്ളിമംഗലം പുല്‍പ്പായ നെയ്ത്ത് സഹകരണസംഘം സ്ഥാപിതമാവുന്നത്. തമിഴ്‌നാട്ടില്‍ വേരുകളുള്ള കുറവ സമുദായമാണ് ഇതിന് പ്രചാരം നല്‍കിയത്.ഷൊര്‍ണ്ണുരിലെ കിള്ളിമംഗലം,പാഞ്ഞാള്‍ എന്നിവടങ്ങളില്‍ നിന്ന് ഇവര്‍ താമസം ആരംഭിക്കുകയും തുടര്‍ന്ന് പുല്‍പ്പായ നെയ്‌ത്തെന്ന കുലത്തൊഴിലുമായി മുന്നോട്ട് പോവുകയുമായിരുന്നു.
പരേതനായ കിള്ളിമംഗലം കൃഷ്ണന്‍കുട്ടിനായരാണ് കുറവസമുദായ അംഗങ്ങളെ ഏകോപ്പിച്ച് ഈ സഹകരണസംഘം ആരംഭിച്ചത്. കിള്ളിമംഗലം കുറവന്‍ കോളനിയിലെ ഉഴുന്നുപറമ്പില്‍ ചാമി, നാലുപുരയ്ക്കല്‍ അയ്യപ്പന്‍ എന്നിവരാണ് ആദ്യ കാല പരീശീലകര്‍. ഫണ്ടില്ലാത്തതും, ആവശ്യത്തിന് ഉപരണങ്ങളില്ലാത്തുമാണ് ഇന്ന് ഈ സംഘത്തിന്റെ പ്രവര്‍ത്തനത്തെ തളര്‍ത്തുന്ന ഘടകങ്ങള്‍. കോവിഡ് പ്രതിസന്ധിയും ഈ വിഭാഗത്തെ തളര്‍ത്തി. ഒപ്പം വിപണിയില്‍ വിലകുറഞ്ഞ ചൈനീസ് പായയും മറ്റും പ്രചാരമായതും വെല്ലുവിളിയായി.
നിരവധി പേരില്‍ തുടങ്ങിയ സ്ഥാപനത്തില്‍ ഇന്ന് ജോലിക്കെത്തുന്നത് വെറും നാല് സ്ത്രീകളാണ്. 150 രൂപയാണ് ഇവര്‍ക്ക് ദിവസേന ലഭിക്കുന്ന കൂലി. ട്രെയിനിങ്ങ് നേടിയ മറ്റു സമുദായ അംഗങ്ങളും കുലി കുറവായതിന്റെ പേരില്‍ തൊഴില്‍ ഉപേക്ഷിക്കുന്നു.റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സുധാകരന്‍, നെയ്ത്ത് തൊഴിലാളികളായ സിന്ധു,ഷീജ,ബീന, ബിന്ദു എന്നിവര്‍ ഈ പൈതൃകത്തെ പിടിച്ചു നിര്‍ത്താനായി ഇവിടെ പൊരുതി കൊണ്ടിരിക്കുകയാണ്.
Content Highlights: these housewives are fighting to preserve the heritage of a village
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..