പെണ്ണിനും മദ്യത്തിനും പിറകേ പോയി ജീവിതത്തില്‍ സെല്‍ഫ് ഗോളടിച്ച് സ്വയം നശിച്ചില്ലായിരുന്നെങ്കില്‍ പെലെക്കും മാറഡോണയ്ക്കും മെസ്സിക്കും മീതെ ആഘോഷിക്കപ്പെടേണ്ടിയിരുന്ന ഒരു ഡ്രിബിളിങ് മാന്ത്രികയുണ്ടായിരുന്നു. അയാളെ ബ്രസീലുകാർ ജനങ്ങളുടെ ആനന്ദമെന്നും കാലുവളഞ്ഞ മാലാഖയെന്നും വിളിച്ചു. വൈകല്യത്തോടെ ജനിച്ച് ,ഇല്ലായ്മയില്‍ വളര്‍ന്ന് , ഇതിഹാസപദവിയോളമെത്തി ,സ്വയം ദുരന്തം വരിച്ച അത്ഭുത പ്രതിഭാസമാണയാള്‍.
ഫുട്ബോള്‍ ബുദ്ധി ഉപയോഗിച്ചു കളിക്കേണ്ട കളിയല്ല, ഹൃദയം കൊണ്ട് ആസ്വദിക്കേണ്ട കലയാണെന്ന ലാറ്റിനമേരിക്കന്‍ തത്വം ലോകത്തെ കളിച്ചു പഠിപ്പിച്ചയാളാണ്. ബ്രസീലിന് രണ്ട് ലോകകപ്പ് നേടിക്കൊടുത്തയാളാണ്. ഒന്ന് പെലെയ്ക്കൊപ്പവും മറ്റൊന്ന് പെലെയെ കൂടാതെ ഏതാണ്ട് തനിച്ചും. എന്നിട്ടും അയാള്‍ പെലെയുടെ നിഴലില്‍ ഒതുങ്ങിപ്പോയി. ചരിത്രത്തില്‍ വിസ്മൃതനായി. അയാളുടെ പേരാണ് മാന്വല്‍ ഫ്രാന്‍സിസ്കോ ഡോ സാന്റോസ്. അഥവാ ഗരിഞ്ച. സിനിമയെ വെല്ലുന്ന അയാളുടെ ജീവിതത്തിലെ അവിശ്വസനീയ കഥ കാണാം സെക്കൻഡ് ഹാഫിന്റെ പതിനാലാം എപ്പിസോഡിൽ.
Content Highlights: The Tragic story of Brazilian Soccer Legend Garincha
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..