ജൂണ്‍ ഒന്നിന് വിദ്യാലയങ്ങള്‍ തുറന്നപ്പോള്‍ സംസ്ഥാനത്ത് തൂപ്പുജോലിക്കാരായി മാറിപ്പോയ കുറെ അധ്യാപകരുണ്ട്. ആദിവാസികളുള്‍പ്പെടെയുള്ള പിന്നാക്ക മേഖലകളിലും നിരവധി വെല്ലുവിളികളെ തരണം ചെയ്ത് നിരവധി പേര്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്ന 344 പേരാണ് ഇപ്പോള്‍ സംസ്ഥാനത്തെ വിവിധ സ്‌കൂളുകളില്‍ തൂപ്പുജോലിക്കാരായി മാറിയത്. സംസ്ഥാനത്ത് ആകെയുണ്ടായിരുന്ന 272 ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരായിരുന്നു ഇവര്‍. ഇവരില്‍ ചിലര്‍ക്ക് സ്ഥിര നിയമനം ലഭിച്ചപ്പോള്‍ മറ്റുള്ളവര്‍ക്ക് താത്കാലികനിയമനമാണ് ലഭിച്ചത്. മാര്‍ച്ച് 31 നാണ് സംസ്ഥാനത്തെ 272 ഏകാധ്യാപക വിദ്യാലയങ്ങള്‍ സര്‍ക്കാര്‍ അടച്ചത്.
ഇതോടെ മികച്ച അധ്യാപികയ്ക്കുള്ള പുരസ്‌കാരം വരെ നേടിയ കെ.ആര്‍. ഉഷാകുമാരി അടക്കമുള്ള അധ്യാപകരാണ് ജോലിയില്ലാതായത്. ജോലി നഷ്ടപ്പെട്ട ഇവര്‍ക്ക് സര്‍ക്കാര്‍ പിന്നീട് നല്‍കിയത് തൂപ്പ് ജോലിയാണെന്നതാണ് വിരോധാഭാസം. ജോലി നഷ്ടപ്പെടുന്നവര്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി നല്‍കുമെന്നാണ് വാഗ്ധാനം ചെയ്തിരുന്നതെങ്കിലും നല്‍കിയത് തൂപ്പുജോലിയാണ്.
Content Highlights: the teacher who won the best teacher award was given sweeper job
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..