ലോകത്തിലെ തന്നെ ഏറ്റവും ക്രൂരയായി ഗിന്നസ് ബുക്ക് ചിത്രീകരിച്ച സ്ത്രീയാണ് കൗണ്ടസ് എലിസബത്ത് ബത്തോറി. ബ്ലഡി കൗണ്ടസ്, ബ്ലഡി ഡ്രാക്കുള, ലേഡി ഡ്രാക്കുള എന്ന പേരിലൊക്കെയാണ് ഇവര്‍ അറിയപ്പെടുന്നത്. ഹംഗറിക്കാരിയായ എലിസബത്തിന്റെ രക്തത്തില്‍ കലര്‍ന്നതാണ് ആഭിചാര ക്രിയകളും മന്ത്രവാദവും. സമ്മര്‍ദം ഒരാളുടെ ജീവിതത്തെ അടിമുടി
മാറ്റിയതിന്റെ ഉദാഹരണമാണ് എലിസബത്ത്. അകാലവാര്‍ധക്യം മൂലമുള്ള അപകര്‍ഷതാ ബോധമാണ് അവര്‍ക്ക് ലോകം കണ്ട വലിയ ക്രൂരതകളിലേക്കുളള ചവിട്ടുപടിയായത്. പിന്നെ കണ്ടത് യുവത്വം വീണ്ടെടുക്കാനായുളള എലിസബത്തിന്റെ നെട്ടോട്ടമാണ്. കന്യകകളുടെ തലവെട്ടിയും ചോര കുടിച്ചും അവരുടെ രക്തത്തില്‍ കുളിച്ചും യൗവനം എങ്ങനെയും വീണ്ടെടുക്കണമെന്ന ആവേശത്തോടെ അവര്‍ കൊലകള്‍ തുടര്‍ന്നു.
650 ഓളം കന്യകകളെ ഇവര്‍ കൊലപ്പെടുത്തിയിരുന്നു. പിന്നീട് തടവറയില്‍ വെച്ച് അന്തരിക്കുകയും ചെയ്തു.
Content Highlights: the story of the most cruel person elizabeth bathory serial killer crime
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..