ഉത്തരമില്ലാത്ത പല ചോദ്യങ്ങൾ അവശേഷിപ്പിക്കുന്ന ഒരുപാട് നിഗൂഢ സംഭവങ്ങൾ നമുക്ക് ചുറ്റും ഉണ്ടായിട്ടുണ്ട്, ഉണ്ടാകാറുമുണ്ട്. കൗതുകകരവും അതേസമയം, ഉള്ളിൽ ഭയം നിറയ്ക്കുന്നതുമായ, യഥാർഥവും അല്ലാത്തതുമായ പല സംഭവവികാസങ്ങളും നമ്മൾ കേട്ടിട്ടുണ്ടാകും. അത്തരത്തിൽ ഹോളിവുഡ് ഹൊറർ ചിത്രങ്ങൾ തോറ്റുപോകുന്ന തരത്തിലുള്ള ഒരു കഥയാണ് എസ്.എസ്. ഔറങ് മെഡാൻ എന്ന ഡച്ച് കപ്പലിന് പറയാനുള്ളത്.
നെതർലൻഡ്സിലെ ഒരു ചരക്കു കപ്പൽ ആയിരുന്നു എസ്.എസ്. ഔറങ് മെഡാൻ. ചരക്കുമായി പുറപ്പെട്ട് മാർഷൽ ദ്വീപുകൾക്കു സമീപത്തുനിന്ന് നിരവധി തവണ കപ്പലിൽ നിന്ന് അപായ സന്ദേശങ്ങൾ ലഭിച്ചതിനെത്തുടർന്ന് സമീപത്തുള്ള മറ്റ് കപ്പലുകൾ രക്ഷാപ്രവർത്തനത്തിനെത്തി. എന്നാൽ അവർ എത്തുന്നതിന് മുൻപുതന്നെ എസ്.എസ് ഔറങ് മെഡാനിലെ എല്ലാ നാവികരും മരിച്ചിരുന്നു. നാവികരുടെ മരണത്തിനുമുമ്പ് ഔറങ് മെഡാൻ കപ്പലിൽ നിന്നും ധാരാളം എസ്.ഒ.എസ് സന്ദേശങ്ങൾ അയച്ചതായി കണ്ടെത്തി. ഒരു നാവികന്റെ കൈ മരണത്തിനു ശേഷവും എസ്.ഒ.എസ് ഉപകരണത്തിൽ തന്നെ അമർത്തിപിടിച്ചിരിക്കുന്നതായി കാണപ്പെട്ടുവെന്നാണ് ഈ കപ്പൽ കണ്ടെടുത്ത നാവികർ പറഞ്ഞത്.
അസംഭവ്യമെന്ന് തോന്നിക്കുന്ന ഈ സംഭവം 1940-കളിൽ നടന്നതായാണ് പറയപ്പെടുന്നത് - കൃത്യമായ വർഷം ഇന്നും അജ്ഞാതമാണ്.
Content Highlights: Story of S S Ourang Medan
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..