ഈ ദൃശ്യങ്ങൾ ഇപ്പോൾ നിങ്ങളിൽ നടുക്കമുണ്ടാക്കിയേക്കാം... വിജനമായ റോഡുകൾ, പുറത്തിറങ്ങിയാൽ പിഴ, അടച്ചിരിപ്പിന്റെ തിക്താനുഭവം നമ്മളറിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. ലോകം അടച്ചിരിപ്പിലായപ്പോൾ ജനങ്ങൾ പുറം ലോകം കണ്ടത് മാധ്യമപ്രവർത്തകരുടെ കണ്ണിലൂടെയായിരുന്നു. ആ കാലത്ത് മാതൃഭൂമിയിൽ വന്ന ശ്രദ്ധേയമായ ചിത്രങ്ങൾക്കു പിന്നിലെ കഥ ഞങ്ങളുടെ ഫോട്ടോ​ഗ്രാഫർമാർ പങ്കുവെക്കുന്നു.