"ആരാണ് മലാല..?" ഈ ഒരു ചോദ്യത്തോടെയാണ് പാകിസ്താനി പെണ്‍കുട്ടിയായ മലാല യൂസഫ്സായിയുടെ ജീവിതം മാറിമറിഞ്ഞതും അവളുടെ കഥ ലോകമറിഞ്ഞതും. ആ ചോദ്യത്തിനും അതിനുപിന്നാലെ ഉണ്ടായ സംഭവവികാസങ്ങളും 'ആരാണ് മലാല?' എന്ന ചോദ്യത്തിന് ഉത്തരം അറിയാത്തവരായി ആരും ഇല്ല എന്ന സ്ഥിതിവിശേഷമാണ് ഉണ്ടാക്കിയത്. 

"വിദ്യാഭ്യാസം സ്ത്രീ സമൂഹത്തിലേക്ക് കടത്തി വിടുന്ന സ്വതന്ത്രചിന്തകളെയും, സമത്വത്തിന്റെ വെളിച്ചത്തെയും അവര്‍ അത്രമേല്‍ ഭയക്കുന്നു'' എന്ന് മലാല യൂസഫ്സായി പറഞ്ഞത് സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നായിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പൊരുതുന്ന മലാല യൂസഫ്സായിയുടെ ജീവിതകഥ കാണാം..