അരങ്ങിന്റെ ഓര്‍മയില്‍ ജോസേട്ടനും രാധചേച്ചിയും

കേരളത്തിന്റെ നാടകചരിത്രത്തില്‍ ത്യശ്ശൂരിന്റെ സംഭാവനകള്‍ വളരെ വലുതാണ്. നാടകത്തെ സ്നേഹിക്കുന്ന വലിയൊരു സദസ്സു തന്നെ ത്യശ്ശൂരില്‍ ഉണ്ടായിരുന്നു. പ്രതാപകാലത്ത് ഒട്ടേറെ പ്രൊഫഷണല്‍ നാടക ഗ്രൂപ്പുകള്‍ തൃശ്ശുരില്‍ സജീവമായിരുന്നു. ഇന്‍സ്റ്റന്റ് തമാശ നാടകങ്ങളിലൂടെ ജനകീയരായ നാടക പ്രവര്‍ത്തകരാണ് ജോസ് പായമ്മലും ഭാര്യ കലാലയം രാധയും. പ്രൊഫഷണല്‍ നാടകങ്ങളിലും സജീവമായിരുന്ന പായമ്മല്‍ ജോസ് അഭിനയം, സംവിധാനം, മേക്കപ്പ് എന്നീ മേഖലയിലും പ്രഗത്ഭനായിരുന്നു. ന്യത്തത്തിലും അഭിനയത്തിലും മികച്ച് നിന്ന കലാലയം രാധ ത്യശ്ശൂര്‍ക്കാര്‍ക്ക് രാധേച്ചിയായിരുന്നു. നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഇവര്‍ സിനിമയിലും സീരിയലിലും വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ത്യശ്ശുര്‍ പൂരം എക്സിബിഷനില്‍ അമ്പത് വര്‍ഷം തുടര്‍ച്ചയായി ഇന്‍സ്റ്റന്റ് നാടകം അവതരിപ്പിച്ച് ചരിത്രമെഴുതിയ ഈ ദമ്പതികള്‍ ഇന്നും കലയുടെ ഉത്സവനാളുകളുടെ ഓര്‍മകളില്‍ ജിവിക്കുകയാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented