"അന്ന് വേറെ മാര്‍ഗമില്ലായിരുന്നു കുഞ്ഞിനെ രക്ഷിക്കാന്‍; ടീച്ചറോട് പറഞ്ഞാല്‍ തീരാത്ത നന്ദിയുണ്ട്"

ഹൃദയവാല്‍വിലെ തകരാറുമായി മലപ്പുറം എടക്കരയില്‍ നിന്ന് കൊച്ചി ലിസി ആശുപത്രിയില്‍ എത്തിച്ച നവജാത ശിശുവിനെ ഇന്നോ നാളെയോ ഓപ്പറേഷന് വിധേയമാക്കുമെന്ന് ഡോക്ടര്‍മാര്‍. കുഞ്ഞിന് ശ്വാസകോശത്തിലേക്ക് പോകുന്ന രക്തക്കുഴല്‍ ഇല്ല. ഹൃദയത്തിന്റെ താഴത്തെ അറയില്‍ സുഷിരവുമുണ്ട്. നിലവില്‍ ട്യൂബ് വഴിയാണ് രക്തമെത്തിക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയുടെ സമയോചിത ഇടപെടലാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുന്നതില്‍ നിര്‍ണായകമായത്. ടീച്ചറോട് പറഞ്ഞാല്‍ തീരാത്ത നന്ദിയുണ്ടെന്ന് കുഞ്ഞിന്റെ ബന്ധുക്കള്‍  പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented