വൈറലായി തലശ്ശേരി സബ്കളക്ടർ അനുകുമാരിയുടെ നൃത്തം


വൈറലാവുക എന്ന ഉദ്ദേശ്യത്തിൽ ചെയ്തതല്ലെന്നാണ് സബ്കളക്ടറുടെ അഭിപ്രായം

തലശ്ശേരി: സ്വാതന്ത്ര്യദിനാഘോഷത്തിൽ തലശ്ശേരി സബ്കളക്ടർ അനുകുമാരി കുട്ടികളോടൊപ്പം നടത്തിയ നൃത്തം സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. തലശ്ശേരി നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന ആഘോഷത്തിലാണ് സബ്കളക്ടർ വിദ്യാർഥികളോടൊപ്പം ചുവടുവെച്ചത്. നൃത്തവും പാട്ടും ഇഷ്ടമുള്ള സബ്കളക്ടർ കുട്ടികളെ കണ്ടപ്പോൾ ഒന്നിച്ച് നൃത്തച്ചുവട് വെച്ചതാണ്.
സ്റ്റേഡിയത്തിൽ ഇത് കണ്ടവർ മൊബൈലിൽ റെക്കോഡ് ചെയ്ത് സാമൂഹകമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. വൈറലാവുക എന്ന ഉദ്ദേശ്യത്തിൽ ചെയ്തതല്ലെന്നാണ് സബ്കളക്ടറുടെ അഭിപ്രായം. ഹരിയാണ സ്വദേശിനിയായ അനുകുമാരി 2020 സെപ്റ്റംബർ ഏഴു മുതൽ തലശ്ശേരി സബ്കളക്ടറായി പ്രവർത്തിക്കുകയാണ്.

ഇത്തവണ മികച്ച സബ്കളക്ടർക്കുള്ള അവാർഡിനർഹയായി. ഫയൽ തീർപ്പാക്കിയതും പ്രവർത്തനവും വിലയിരുത്തിയാണ് അവാർഡ് ലഭിച്ചത്. തലശ്ശേരി പൈതൃക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പൈതൃക ഓട്ടം, വനിതകളുടെ രാത്രി നടത്തം എന്നിവയ്ക്ക് മുൻകൈയെടുത്തു. നഗരത്തിൽ പൈതൃക കേന്ദ്രങ്ങൾ വിദ്യാർഥികളുടെ സഹായത്തോടെ വൃത്തിയായി സൂക്ഷിക്കാനുള്ള പദ്ധതിയും നടപ്പിലാക്കി. സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള എന്റെ ജില്ലാ ആപ്പിന്റെ നോഡൽ ഓഫീസറായിരുന്നു. വിവാഹിതയായ ശേഷം ജോലി ഉപേക്ഷിച്ച് കുട്ടിക്കാലം മുതലുള്ള സ്വപ്നമായ സിവിൽ സർവീസ് എന്ന ആഗ്രഹം സഫലമാക്കുകയായിരുന്നു ഇവർ. ബിസിനസുകാരനായ വരുൺ ദഹിയയാണ് ഭർത്താവ്. മകൻ: വിയാൻ.

Content Highlights: thalassery subcollector anukumari along with students dance goes viral

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented