ചേർത്തലയിൽ നിന്ന് എറണാകുളം കാണണമെന്നായിരുന്നു കെ.ആർ വിജയന്റെ ആ​ഗ്രഹം. കൊച്ചിയിലെത്തി വലിയ കെട്ടിടങ്ങൾ കണ്ട് അന്തിച്ചു നിന്ന അദ്ദേഹത്തിന്റെ ആ​ഗ്രഹങ്ങൾക്ക് വീണ്ടും ചിറകുമുളച്ചു. മദ്രാസിലേക്കായിരുന്നു അടുത്ത യാത്ര. ആ​ഗ്രഹിച്ചതുപോലെ എറണാകുളത്തു നിന്ന് വിവാഹം കഴിച്ചു. ഭാര്യ മോഹനയ്ക്ക് ലോകം ചുറ്റിക്കാണാൻ ആ​ഗ്രഹം. തിരുപ്പതിയാത്രക്കിടെയാണ് ലോകം ചുറ്റാനുള്ള ആ​ഗ്രഹം കലശലായത്.... 

ചായക്കട നടത്തി ആ പണം കൊണ്ട് 26 രാജ്യങ്ങളിൽ പര്യടനം നടത്തിയ കെ.ആർ വിജയൻ അന്തരിച്ചു എന്ന വാർത്ത ഞെട്ടലോടെയാണ് യാത്രാപ്രേമികൾ കേട്ടറിഞ്ഞത്. റഷ്യൻ പര്യടനം പൂർത്തിയാക്കി അധികം വൈകാതെയായിരുന്നു വിജയൻ ചേട്ടന്റെ അന്ത്യം. ഹൃദയാഘാതമായിരുന്നു കാരണം.  

വിജയൻ ചേട്ടൻ താനും ഭാര്യയും യാത്രാഭ്രാന്തന്മാരായത്  എങ്ങനെയാണെന്ന് നാല് വർഷം മുമ്പ്  TEDx Talks ൽ    വിവരിച്ചു. ആ വീഡിയോ കാണാം.