ഈ പഞ്ച് ആര്‍ക്കെന്നു ചോദിച്ചാല്‍, ഒറ്റ നോട്ടത്തില്‍ തന്നെ ഉത്തരം കിട്ടും. ടാറ്റാ നെക്സണിന്റേയും ഹാരിയറിന്റേയും ഫീച്ചേഴ്സ് ഉള്‍ക്കൊള്ളിച്ച മൈക്രോ മിനി എസ്.യു.വി പഞ്ച് ഉടന്‍ നിരത്തിലിറങ്ങും. ടാറ്റാ പഞ്ചിന്റെ ടെസ്റ്റ് ഡ്രൈവ് വിശേഷങ്ങള്‍ കാണാം.
ടാറ്റ തങ്ങളുടെ വാക്ക് വീണ്ടും പാലിച്ചിരിക്കുകയാണ്. കൊണ്ടുവരുമെന്നു പറഞ്ഞ വണ്ടികള്‍ മുഴുവന്‍ നിരത്തിലേക്കിറക്കിയാണ് ടാറ്റ കരുത്ത് തെളിയിച്ചിരിക്കുന്നത്. ജനീവ മോട്ടോര്‍ഷോയില്‍ എച്ച്.ടു.എക്സ്. എന്നും ഡല്‍ഹി ഓട്ടോഷോയില്‍ എച്ച്.ബി.എക്സ്. എന്നും പേരിട്ടു വിളിച്ച വാഹനത്തിന്റെ പൂര്‍ണകായ രൂപമാണ് 'പഞ്ച്'. ക്രോസ്ഓവര്‍ രൂപമെന്ന് വിളിക്കാവുന്ന 'പഞ്ച്' ഇന്ത്യന്‍ വാഹനരംഗത്ത് ഒരു വിഭാഗം കൂടി ഇതോടെ തുറന്നു. അവിടെ ഇപ്പോള്‍ കളിക്കാന്‍ താരങ്ങളൊന്നുമില്ലെങ്കിലും ഹാച്ച്ബാക്ക് കാറുകള്‍ക്കായിരിക്കും 'പഞ്ചി'ന്റെ പഞ്ച് കിട്ടുക.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..