ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളില്‍ 90 ശതമാനം വിപണി വിഹിതവും ടാറ്റയുടെ കൈയില്‍ ഭദ്രമാണ്. ഇത് നിലനിര്‍ത്തി മുന്നോട്ട് പോകാനുള്ള പദ്ധതിയും ടാറ്റ മോട്ടോഴ്സ് ഒരുക്കി കഴിഞ്ഞു. 2025-ഓടെ ഇലക്ട്രിക് വാഹനങ്ങളുടെ നിരയില്‍ പത്ത് വാഹനങ്ങളാണ് ടാറ്റ ഉറപ്പുനല്‍കിയിട്ടുള്ളത്. കേവലം ഒരു വാക്ക് എന്നതിനപ്പുറം ടാറ്റ നിരത്തുകളില്‍ എത്തിക്കാനിരിക്കുന്ന ചില കിടിലന്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു 2023 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍.
ടാറ്റ മോട്ടോഴ്സിലെ നൊസ്റ്റാള്‍ജിക് വാഹനമായ സിയേറ ഇലക്ട്രിക്, ഫ്ളാഗ്ഷിപ്പ് മോഡലായ ഹാരിയറിന്റെ ഇലക്ട്രിക്, അവിന്യ ഇലക്ട്രിക്, കര്‍വ് ഇലക്ട്രിക് എന്നീ മോഡലുകളാണ് എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചത്. നിരത്തൊഴിഞ്ഞ ഐതിഹാസിക സിയേറയുടെ രൂപത്തില്‍ തന്നെയാണ് ഇലക്ട്രിക് സിയേറയുടെയും കണ്‍സെപ്റ്റ് ഒരുങ്ങിയിട്ടുള്ളതെങ്കില്‍ ഹാരിയര്‍ ഇ.വി. റെഗുലര്‍ ഹാരിയറിന് സമമാണ്. കര്‍വ്, അവിന്യ മോഡലുകള്‍ പൂര്‍ണമായും ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലാണ് ഒരുങ്ങിയിട്ടുള്ളത്.
Content Highlights: tata ev 2023, tata harrier, tata sierra, tata curvv, tata avinya, tata ev features, auto drive
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..