തബെബുയ വസന്തമാണ് ഉദ്യാനന​ഗരിയായ ബം​ഗളൂരുവിന്റെ വീഥികളിൽ. ഇലപൊഴിയും കാലത്ത് ഉടൽമരമാകെ പൂക്കുന്ന തബെബുയ. 

പിങ്ക് കോളാമ്പിപ്പൂക്കളുമായി തബെബുയ വസന്തം തീർക്കാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. 35 വർഷങ്ങൾക്ക് മുമ്പായിരുന്നു തബെബുയ തൈച്ചെടികൾ ബെ​ഗളൂരു കബൺ പാർക്കിലടക്കം നട്ടത്. ചുരുങ്ങിയ കാലമേ ആയിട്ടുള്ളു നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ കണ്ണുടക്കുന്ന അതിമനോഹര കാഴ്ച തബെബുയ മരങ്ങൾ വഴിയാത്രക്കാർക്ക് നൽകാൻ തുടങ്ങിയിട്ട്.

തെക്കേ അമേരിക്കയിൽനിന്നും ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെത്തിയതാണ് ഈ മരങ്ങൾ. നിരത്തിനിരുവശവുമായി നടാറുള്ളവയാണ് ഈ മരങ്ങൾ.