വാഴനാരുകളും തുണിയും ഉപയോഗിച്ച് ഒരു സാനിറ്ററി നാപ്കിൻ. ഒരു നാപ്കിൻ മൂന്നു വർഷം വരെ ഉപയോഗിക്കാം. ശരീരത്തിനും പ്രകൃതിക്കും യാതൊരു ദോഷവുമില്ലാത്ത പാഡുകളിലൂടെ പുത്തൻ മാതൃക തീർക്കുകയാണ് കൊല്ലം ജില്ലയിലെ മാതാ അമൃതാനന്ദമയി മഠത്തിലെ 'സൗഖ്യം' കൂട്ടായ്മ. ആശ്രമത്തിലെ അന്തേവാസിയായ പഞ്ചാബ് സ്വദേശിയായ അഞ്ജു ബിഷ്താണ് സൗഖ്യത്തിന്റെ നെടുംതൂൺ.
20 വർഷമായി അഞ്ജു കേരളത്തിൽ എത്തിയിട്ട്. പുനരുപയോഗിക്കാവുന്ന പാഡ് നിർമ്മാണത്തിലൂടെ നിരവധി വനിതകൾക്കാണ് 'സൗഖ്യം' തൊഴിലവസരങ്ങൾ ഒരുക്കുന്നത്. ഈ വർഷത്തെ 'നീതി ആയോഗ് വുമൺ ട്രാൻസ്ഫോമിങ്ങ് ഇന്ത്യ' അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട 75 വനിതകളുടെ ബിസിനസ്സ് സംരംഭത്തിലൊന്നാണ് 'സൗഖ്യം'.
Content Highlights: sustainable pad making, eco-frendly pads, soukhyam pad making project, Mata Amritanandamayi math
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..