'കുറവുകളെ പ്രണയിച്ച രാജകുമാരൻ' എന്ന ക്യാപ്ഷനോടെ വൈറലായ കല്ല്യാണ ചിത്രങ്ങൾ. ഡോ. മനു ​ഗോപിനാഥും സൂസനുമാണ് ചിത്രങ്ങളിൽ നിറഞ്ഞത്. ഇരുവരും യഥാർഥത്തിൽ വിവാഹിതരായോ അതോ മുമ്പത്തെപ്പോലെ ഫോട്ടോഷൂട്ട് ആണോ എന്നെല്ലാമായിരുന്നു ചിത്രങ്ങൾക്ക് കീഴെ നിറഞ്ഞ ചോദ്യങ്ങൾ. ഇപ്പോഴിതാ അത്തരം സംശയങ്ങൾക്ക് മറുപടി നൽകുകയാണ് സൂസൻ.

അത് ഫോട്ടോഷൂട്ട് തന്നെയായിരുന്നുവെന്നും എന്നാൽ പറ്റിക്കുകയായിരുന്നോ എന്ന ചോദ്യങ്ങൾ വിഷമിപ്പിക്കുന്നുവെന്നും സൂസൻ പറയുന്നു. കല്ല്യാണപ്പെണ്ണിനെപ്പോലെ ഒരുങ്ങി ഫോട്ടോഷൂട്ട് ചെയ്യണം എന്നത് തന്റെ ആ​ഗ്രഹമായിരുന്നുവെന്നും അതിപ്പോഴാണ് സാധ്യമായതെന്നും സൂസൻ. പരിചയക്കാരും അല്ലാത്തവരുമായി നിരവധി പേർ യഥാർഥത്തിൽ വിവാഹിതരായോ, പറ്റിക്കുകയാണോ എന്നെല്ലാം ചോദിച്ചിരുന്നു.

 നിലവിൽ സ്ഥിരമായി ഒരു ജോലി ഇല്ല എന്നതാണ് തന്റെ വിഷമമെന്നും സൂസൻ പറയുന്നു.