അക്ഷരാർത്ഥത്തിൽ തീയിൽ കുരുത്തവളാണ് സൂസൻ. 16 വർഷം മുമ്പു വരെ ഏതൊരു സാധാരണ പെൺകുട്ടിയെയും പോലെയായിരുന്നു അവൾ. 2004-ൽ ഉണ്ടായ ഒരപകടം സൂസന്റെ ജീവിതം അപ്പാടെ മാറ്റിമറിച്ചു കളഞ്ഞു. 25 ശതമാനം തീപ്പൊള്ളലേറ്റ് മരണമുറപ്പിച്ചിടത്തു നിന്ന് തിരികെ വന്നു.

ദാരിദ്ര്യവും അവഗണയും ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യളോട് പടപൊരുതി അവളിന്ന് മോഡലിങ്ങിൽ വരെ എത്തിനിൽക്കുന്നു. കോവിഡ് കാലം സ്വപ്നങ്ങൾക്ക് പൂട്ടിടുമ്പോഴും തന്നെ തളർത്താൻ ഈ വെയിലൊന്നും പോരെന്ന് ആത്മവിശ്വാസം കൊണ്ട് പ്രഖ്യാപിക്കുകയാണ് സൂസൻ.