-
സെറിബ്രല്‍ പള്‍സിയെന്ന രോഗം ബാധിച്ചതിനെ തുടര്‍ന്ന് സ്വന്തമായി നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കണ്ണൂര്‍ അമ്പായത്തോട് മേലേപാല്‍ ചുരം സ്വദേശി നിഷാന്ത് എം.തോമസിന്റെ മകള്‍ നിയ നിഷാന്ത്. പഠിക്കണമെന്ന നിയയുടെ ആഗ്രഹത്തെ തുടര്‍ന്ന് ശാരീരിക വൈകല്യത്തെ അവഗണിച്ച് മകളെ സ്‌കൂളില്‍ ചേര്‍ത്തു. വീട്ടില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരമുണ്ട് സ്‌കൂളിലേയ്ക്ക് ഇതില്‍ ഒരു കിലോമീറ്ററോളം വാഹനം എത്തില്ല.
അതുകൊണ്ട് നിഷാന്ത് മകളെ കഴുത്തില്‍ ചുമന്നു കൊണ്ടാണ് ഈ ദൂരം രാവിലെയും വൈകിട്ടും സ്‌കൂളില്‍ കൊണ്ടു പോകുന്നതും വരുന്നതും. എന്നാല്‍ പെണ്‍കുട്ടിയാണ്, അവള്‍ വളരുകയാണ് എത്രകാലം ഇങ്ങനെ ചെയ്യാന്‍ കഴിയുമെന്ന ആശങ്കയാണ് ഇവര്‍ക്ക്. മാത്രമല്ല 18 വയസുവരെ തുടര്‍ ചികിത്സ ആവശ്യമുണ്ട്. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് അതും മുടങ്ങിയ അവസ്ഥയിലാണ്. ഓട്ടോ ഡ്രൈവറാണ് നിഷാന്ത്.
(നിയക്ക് സാമ്പത്തിക സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെ സ്‌കൂള്‍ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 40489101033740. IFSC: KLGB0040489, കേരള ഗ്രാമീണ്‍ ബാങ്ക്, നീണ്ടുനോക്കി, കണ്ണൂര്‍ ജില്ല. ഫോണ്‍ : 9188557300 - നിഷാന്ത് )
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..