സോഫിയോട് അസഹിഷ്ണുതയോ?| Super Prime Time

കേരളത്തില്‍ എത്രപേര്‍ക്ക് അറിയാം സി.ജെ. സോഫി എന്ന നിമയവിദ്യാര്‍ത്ഥിനിയെ? പഠിക്കാന്‍ അവള്‍ പെടുന്ന പെടാപ്പാടിനെ? കണ്ണൂര്‍ സര്‍വകലാശാലയുടെ തലശേരി പാലയാട് നിയമപഠന കേന്ദ്രത്തിലെ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയാണ് സി.ജെ.സോഫി. അത് അവള്‍ക്കൊരു അയോഗ്യതയല്ല. എന്നാല്‍ കാമ്പസിലെ കെഎസ്‌യുവിന്റെ യൂണിറ്റ് സെക്രട്ടറിയാണ് സി.ജെ.സോഫി. അത് അവളുടെ അയോഗ്യതയായി. അതുകൊണ്ട് സി.ജെ.സോഫി കാമ്പസില്‍ എത്തുന്നത് ഒറ്റയ്ക്കല്ല. അവള്‍ക്ക് അകമ്പടിയായി പോലീസുണ്ട്.  പഠിക്കാന്‍ വരുമ്പോഴും പരീക്ഷ എഴുതുന്‌പോഴും അവള്‍ പോലീസ് കാവലിലാണ്. കുറ്റവാളിയായതുകൊണ്ടല്ല. ചെയ്യാത്ത കുറ്റത്തിന് ആക്രമിക്കപ്പെടും എന്നതുകൊണ്ട്. സോഫിയോടുള്ള എസ്എഫ്‌ഐയുടെ സമീപനമാണ് ഈ കുട്ടിയെ ഇന്ന് കാമ്പസിലെ തടവുപുള്ളിയാക്കിയിരിക്കുന്നത്. സിജെ സോഫി, എം ഷാജര്‍ഖാന്‍, എം വിജിന്‍, കെഎം അഭിജിത്ത്, ഫസല്‍ ഗഫൂര്‍, കല്‍പ്പറ്റ നാരായണന്‍ എന്നിവര്‍.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.