ഇതാണ് നാം കണ്ട ആ കടുവക്കാഴ്ചകളുടെ കാമറാമാന്‍

ഇതാണ് നാം കണ്ട ആ കടുവക്കാഴ്ചകളുടെ ക്യാമറാമാന്‍. കടുവകള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിച്ചു കൊണ്ട് വീണ്ടും ഒരു അന്താരാഷ്ട്ര കടുവ ദിനം കൂടി. നാഷ്ണല്‍ ജിയോഗ്രഫിയിലും ഡിസ്‌ക്കവറിയിലുമൊക്കെ നാം കണ്ട നിരവധി കടുവകളെ ചിത്രത്തിലാക്കിയത് തമിഴ്‌നാട് സ്വദേശിയായ നല്ലമുത്തുവാണ്. കഴിഞ്ഞ 20 വര്‍ഷമായി നല്ല ജീവിതത്തിലെ കൂടുതല്‍ സമയവും ചെലവാക്കിയത് കടുവകളെ തേടിയുള്ള യാത്രകളിലായിരുന്നു. നിലവില്‍ കടുവകളുടെ എണ്ണം കൂടിയിട്ടുണ്ട്, എങ്കിലും അവര്‍ വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. കാടുകള്‍ കുറഞ്ഞതോടെ സഞ്ചാരപാത കുറഞ്ഞു. റിബിന്‍ രാജു തയാറാക്കിയ റിപ്പോര്‍ട്ടില്‍ നിന്ന്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented