പനമരം പഞ്ചായത്തിലെ നീർവാരത്ത് നിന്നും കാട്ടിലൂടെ നടന്നെത്തണം നടൂൽമുറ്റം കുറിച്യർ കോളനിയിലേക്ക്, പതിറ്റാണ്ടുകളായി ഈ കോളനി ഇവിടെയുണ്ട്, തലമുറകളായി കാപ്പിയും നെല്ലും ,കവുങ്ങും കൃഷി ചെയ്താണ് ഇവർ ഉപജീവനമാർഗം കണ്ടെത്തുന്നത്. പ്രകൃതി ദുരന്തങ്ങളോട് മല്ലിട്ട പഴശ്ശിക്കൊപ്പം ചേർന്ന് ബ്രീട്ടിഷ് പട്ടാളത്തിനെതിരെ പടപൊരുതിയ പാരമ്പര്യം ഉള്ളവർ, ഇവരുടെ ജീവിതം ഇന്ന് വന്യമൃഗ ഭീഷണിയുടെ നടുവിലാണ്.
കടുവയും പുലിയും ആനയും ഇവരുടെ വീട്ടുമുറ്റങ്ങളിലേക്ക് എത്തി തുടങ്ങി. പേടിച്ചിട്ട് പകലും പോലും വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിൽ ജീവിതം തള്ളി നീക്കുകയാണ് ഇന്നിവർ, വന്യമൃഗങ്ങളെ ഓടിക്കാനുള്ള അവകാശം ഇവർക്ക് ഇന്നില്ല, അവകാശമുള്ള അധികാരികൾ എന്തെങ്കിലും ചെയ്ത് ജീവിതം എങ്കിലും ബാക്കി തരണമെന്നാണ് ഇവരിപ്പോൾ അപേക്ഷിക്കുന്നത്.
Content Highlights: story on panamaram kurichyar colony tribal people living in the midst of wild animal threats
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..