മ്മളൊരു എന്‍ജിനീയറെ പരിചയപ്പെടുകയാണ്. എന്‍ജിനീയര്‍ എന്ന് പറയുമ്പോള്‍ ആള്‍ അല്‍പ്പം സീനിയറാണ്. പേര് ഉണ്ണിമൊയീന്‍ ഹാജി. പലരും വലിച്ചെറിയുന്ന ആക്രിസാധനങ്ങളെ അദ്ദേഹം വീട്ടിലെത്തിച്ച് നമ്മുടെ സ്ഫടികത്തിലെ പഴയ ആട് തോമയായി. പക്ഷെ വയസ്സ് എഴുപതായിട്ടും  തന്റെ കഴിവുകളെ തിരിച്ചറിയാന്‍ ഒരു ചാക്കോ മാഷ് പോലും ഉണ്ടാവാത്തതിനാല്‍ അദ്ദേഹം വലിയ ഹിറ്റായില്ല. കുന്ദമംഗലം പന്തീര്‍പ്പാടത്തെ ഉണ്ണിമൊയീന്‍ ഹാജിയുടെ  എന്‍ജിനീയറിംഗ് വിശേഷം കേള്‍ക്കാം.

വീട്ടിലേക്കൊന്നു കയറിയാല്‍ കുഞ്ഞുങ്ങളെ പോലെ ഓരോ മുറിയിലും ഒളിച്ചിരിപ്പുണ്ട് ഉണ്ണിമൊയീന്‍ ഹാജിയുടെ എന്‍ജിനിയറിങ് വിരുതില്‍ പിറന്ന ആഡംബരങ്ങള്‍. കാറിന്റെ റേഡിയേറ്റര്‍ കൊണ്ടുണ്ടാക്കിയ കൂളര്‍ മുതല്‍ ചോക്ലേറ്റ് കൂടുകൊണ്ടുണ്ടാക്കിയ സീലിംഗ് ലൈറ്റ് വരെ വിരുന്നുകാരെ സന്തോഷിപ്പിക്കാനായി ഈ കുഞ്ഞുവീട്ടില്‍ ഒരുങ്ങിയിരിപ്പുണ്ട്. സന്തത സഹചാരിയായ ഓട്ടോയിലും ക്യാമറ മുതല്‍ ടി.വിയും ഫാനുമെല്ലാം സ്ഥാനം പിടിച്ചിരിക്കുന്നു.