'മകനെ എടുത്ത് മരിക്കണം എന്ന് പലപ്പോളും തോന്നിയിട്ടുണ്ട്. പക്ഷെ ജീവിതത്തിൽ ജയിച്ച് കാണിക്കണമെന്ന് വാശിയുണ്ടായിരുന്നു. ഇപ്പോൾ ഒരു ആഗ്രഹമേയുള്ളൂ, മകന്റെ വിദ്യാഭ്യാസം. സ്വന്തമായി വീടെന്ന ആഗ്രഹം പോലും ഇല്ല, ഇനി ഉണ്ടാവുകയും ഇല്ല.' ജീവിതത്തിൽ പ്രതിസന്ധികൾ മാത്രം ഉണ്ടായിട്ടും മകന് നല്ല വിദ്യാഭ്യാസം നൽകാനും ആരുടേയും മുന്നിൽ കൈനീട്ടാതെ മകനെ വളർത്താനും കഷ്ടപ്പെടുന്ന ഒരു അമ്മയുണ്ട് കോഴിക്കോട്- പേര് മോളി.
മകൻ കൈക്കുഞ്ഞായപ്പോൾ തുടങ്ങിയതാണ് ഒറ്റയ്ക്കുള്ള മോളിയുടെ പോരാട്ടം. പട്ടിണി ആവാതിരിക്കാൻ പല ജോലികൾ ചെയ്തു. പ്രായം കൂടിയതിന്റെ പേരിൽ മറ്റ് ജോലികൾ കിട്ടാതായതോടെ ഇപ്പോൾ വീട്ടുജോലി ചെയ്ത് ജീവിക്കുന്നു. വയനാട്ടിൽ നിന്ന് ജീവിതമാർഗം തേടി കോഴിക്കോട്ടെത്തിയ മോളിയുടെ ജീവിതത്തിലൂടെ.
Content Highlights: Story of Moly, a mother from Kozhikkode struggles to look after her son
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..