ഏറ്റുമാനൂർ സ്വദേശി ജലജയ്ക്ക് യാത്രകൾ പണ്ടേ വലിയ ഇഷ്ടമാണ്. ഒരിക്കൽ കാശ്മീർ പോകാനൊരു ആഗ്രഹം, കാര്യം ഭർത്താവ് രതീഷിനോട് പറഞ്ഞു. "വലിയ കാശുമുടക്കി കാശ്മീർ ട്രിപ്പ് പോകാനൊന്നും പറ്റില്ല, ലോഡ് എടുത്ത് പോകുമ്പോൾ കൂടെ ട്രക്ക് ഓടിക്കാൻ തയ്യാറാണോ? എങ്കിൽ നമ്മുടെ വണ്ടിയിൽ പോകാം." ഇതായിരുന്നു മറുപടി. പിന്നെ ഒന്നും നോക്കിയില്ല. വീട്ടമ്മയായ ജലജ ട്രക്ക് ഡ്രൈവിങ് പഠിച്ചു. പിന്നീട് അങ്ങോട്ട് മുംബൈ, ഗുജറാത്ത് തുടങ്ങി നിരവധി ദീർഘദൂര യാത്രകൾ... അഞ്ചു വർഷമായി ജലജ ട്രക്ക് ഡൈവിങ് തുടങ്ങിയിട്ട്. ഇപ്പോൾ യാത്രയിൽ കൂട്ടിന് മകളുമുണ്ട്.
Content Highlights: Lady Truck Driver From Kottayam, Jalaja Lady Driver Kashmir Trip
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..