ഇത്തവണത്തെ ഓണക്കിറ്റിനൊരു പ്രത്യേകതയുണ്ട്. ഇടുക്കിയുടെ മണം പേറിയാണ് ഓരോ കിറ്റും നമ്മളോരോരുത്തരുടേയും വീടുകളിലെത്തുന്നത്. ഏലം കർഷകരുടെ പ്രത്യേക അഭ്യർത്ഥന മാനിച്ച് സർക്കാർ 20 ​ഗ്രാം ഏലയ്ക്ക കൂടി ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഏലയ്ക്കയുടെ കഥയെന്നു പറഞ്ഞാൽ ഇടുക്കിക്കാരുടെ കൂടി കഥയാണ്. അതിജീവനത്തിന്റെ കൃഷിപാഠങ്ങളാണ് ഇവർ നമുക്ക് മുന്നിൽ തുറന്നുകാണിക്കുന്നത്.