എട്ട് വര്‍ഷം മുന്‍പ് നഷ്ടപ്പെട്ടതെല്ലാം തിരിച്ച് നേടാന്‍ പൊതിച്ചോര്‍ കെട്ടുകയാണ് സുനിത


തൃശ്ശൂര്‍ മൃഗശാലയ്ക്ക് മുന്നിലൂടെ പോവുമ്പോള്‍ നിറഞ്ഞ ചിരിയോടെ കാലുകള്‍ വേച്ച് വേച്ച് പൊതിച്ചോര്‍ കെട്ടുകള്‍ വില്‍ക്കുന്ന സുനിതയെ കാണാം. എട്ട് വര്‍ഷം മുന്‍പ് നടന്ന അപകടത്തില്‍ കിടപ്പിലായ സുനിത കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് എണീറ്റ് നടക്കാനും സ്വന്തം കാര്യങ്ങള്‍ നടത്താനും പ്രാപ്തയായത്.

കടുത്ത ദാരിദ്രത്തില്‍ നിന്നും രക്ഷ നേടാനുള്ള ആലോചനയാണ് സുനിതയെ പൊതിച്ചോര്‍ വില്‍പ്പനയിലേക്ക് എത്തിച്ചത്. കുറഞ്ഞ വിലയില്‍ മികച്ച ഭക്ഷണം എന്നാണ് ഈ കച്ചവടത്തിന്റെ ടാഗ്‌ലൈന്‍. ഇതിനു പുറമേ തെരുവിലെ പാവങ്ങള്‍ക്കും സുനിത സൗജന്യമായി ഭക്ഷണം നല്‍കുന്നുണ്ട്.

ആരോഗ്യം ഇപ്പോഴും പൂര്‍വ്വസ്ഥിതിയില്‍ ആയിട്ടില്ല സുനിതയ്ക്ക്. ഭാരമുള്ള ജോലികള്‍ ഇവര്‍ക്ക് ചെയ്യാനുമാകില്ല. താമസിക്കുന്ന വാടകവീടിന്റെ അവസ്ഥ തീര്‍ത്തും ദയനീയമായതിനാല്‍ സുഹൃത്തിന്റെ വീട്ടിലാണ് പൊതിച്ചോറിനുള്ള പാചകവും അനുബന്ധ പ്രവര്‍ത്തനങ്ങളും.

Content Highlights: story of a woman named sunitha from thrissur who sell pothichoru to earn a living

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


kn balagopal

1 min

'സ്വാഭാവികമായി കുറഞ്ഞതല്ല, സംസ്ഥാനം കുറച്ചതുതന്നെയാണ്'; ഇന്ധനവിലയില്‍ കെ. എന്‍. ബാലഗോപാല്‍

May 22, 2022

More from this section




Most Commented