മൂന്നു മാസത്തോളം പാതിരാക്കൊക്ക് ദമ്പതിമാരെ നിരീക്ഷിച്ച ഒരു ഫോട്ടോ​ഗ്രാഫർ പകർത്തിയ ദൃശ്യങ്ങളാണിത്. കൂടുണ്ടാക്കുന്നതു മുതൽ കുഞ്ഞുണ്ടായി അവയെ വളർത്തി വലുതാക്കുന്നത് വരെയുള്ള നിമിഷങ്ങൾ. 

ജീവിതത്തിൽ കൂട്ടുത്തരവാദിത്തവും ചുമതലാബോധവും വ്യക്തികൾ തമ്മിൽ എത്രമാത്രം വേണ്ടതെന്ന് പഠിപ്പിക്കുകയാണ് ഈ പാതിരാ കൊക്കുകൾ. കൂടൊരുക്കുന്നത് മുതൽ അടയിരിക്കുന്നതും കുട്ടികൾക്ക് ഭക്ഷണം തേടുന്നതുമെല്ലാം അവർ പങ്കിട്ടെടുക്കുന്നു. 

പറക്കമുറ്റം വരെയുള്ള കാലത്ത് അവർ പരസ്പരം താങ്ങാവുന്നു‚ കുട്ടികൾക്കും പങ്കാളിക്കും. ആഗസ്റ്റ് 20 മുതൽ ഒക്ടോബർ പത്ത് വരെ 52 ദിവസങ്ങൾക്കിടയിൽ പലപ്പോഴായി തൃശൂരിൽ നിന്നും മാതൃഭൂമി ഫോട്ടോഗ്രാഫർ  ജെ. ഫിലിപ്പ്‌ പകർത്തിയ ചിത്രങ്ങൾ

Content highlights: Story of a Black-crowned Night Heron family