റബീഅക്കുട്ടി സ്‌കൂള്‍ വിട്ടു നേരെ പറമ്പിലേക്ക് ഒരു ഓട്ടമാണ്. കളിക്കാനല്ല കേട്ടോ...പറമ്പില്‍ അങ്ങിങ്ങായി വെച്ചിരിക്കുന്ന ചെറുകൂടുകളിലെ കൂട്ടുകാരെ കാണാനാണീ ഓട്ടം. ചെറുപ്രായത്തില്‍ത്തന്നെ തേനീച്ചവളര്‍ത്തല്‍ വിനോദമാക്കിയിരിക്കയാണ് ഈ കൊച്ചുമിടുക്കി. പാലക്കാട് ഒറ്റപ്പാലം അനങ്ങനടിയിലെ കോതകുറിശ്ശി താഴത്തേതില്‍ മുഹമ്മദ് റഫീക്കിന്റെയും സല്‍മയുടെയും മൂത്തമകളായ റബീഅ ഹംദയ്ക്ക് തേനീച്ച വളര്‍ത്തലില്‍ കമ്പം കയറിയത് നാലാം വയസിലാണ്.
കൃഷിയെ സ്‌നേഹിക്കുന്ന സോഫ്ട്‌വെയര്‍ എന്‍ജിനിയറായ ഉപ്പ മുഹമ്മദ് റഫീക്ക് ആറുവര്‍ഷം മുന്‍പ് തേനീച്ചവളര്‍ത്തല്‍ ആരംഭിച്ചതാണ് റബീഅഹംദയ്ക്കും തേനീച്ചവളര്‍ത്തലില്‍ താത്പര്യമുണ്ടാക്കിയത്. തേനീച്ചകുത്ത് അത്ര നിസ്സാരമല്ലാത്തതിനാല്‍ റബീഅയുടെ ഇഷ്ടത്തെ ആദ്യമൊക്കെ വീട്ടുകാര്‍ കണ്ടില്ലെന്ന് നടിച്ചെങ്കിലും പിന്നീടവര്‍ക്ക് വഴങ്ങേണ്ടിവന്നു. ഇന്ന് 'ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ തേനീച്ച കര്‍ഷക എന്ന ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്‌സിന്റെ ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് ഈ ഒന്നാം ക്ലാസുകാരി.
Content Highlights: Youngest beekeeper in India, beekeeping girl from Ottappalam
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..