സേലത്ത് നിന്ന് വർക്ഷോപ്പിലെ പണി പഠിക്കാൻ കോഴിക്കോട് എത്തിയതാണ് മണി. റോഡ് പണിക്ക് വന്ന മാതാപിതാക്കളുടെ കൂടെയാണ് മണി കോഴിക്കോട് എത്തുന്നത്. വർക്ഷോപ്പിൽ ജോലി ചെയ്തിരുന്ന ഒരു ചേച്ചിയാണ് നീ പഠിക്കേണ്ടത് വർക്ഷോപ്പിൽ അല്ല സ്കൂളിൽ ആണെന്ന് പറഞ്ഞതും മണിയ്ക്ക് പറയഞ്ചേരി ഗവണ്മെന്റ് ബോയ്സ് സ്കൂളിൽ മലയാളം മീഡിയത്തിൽ പഠിക്കാൻ ഉള്ള വഴി തെളിച്ചതും. അങ്ങനെ സേലത്ത് നിന്നും സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ച കുട്ടി വീണ്ടും പഠനം തുടങ്ങി. സ്കൂളിലെ അധ്യാപകരും കുട്ടികളും അവനെ മലയാളം പഠിപ്പിച്ചു. ഒപ്പം അവനിലെ കലാകാരനെയും കണ്ടെത്തി..
തെയ്യം ജീവിതത്തിൽ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലാത്ത മണി യൂട്യൂബ് നോക്കി തെയ്യം പഠിച്ചു. ദേശീയ കലാ ഉത്സവിൽ പങ്കെടുത്തു രണ്ടാം സ്ഥാനം നേടി. തമിഴ്നാട്ടുകാരൻ ആയ പതിനഞ്ചുകാരൻ്റെ ജീവിതം കേരളത്തിലെ ഒരു പൊതു വിദ്യാലയം എങ്ങനെ മാറ്റിയെടുത്തു എന്നതിന് മികച്ച ഉദാഹരണം കൂടിയാണ് മണിയുടെ ജീവിതം
Content Highlights: story about tamil boy mani who came to Kerala from salem for workshop job and learned Theyyam
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..