കാൽച്ചുവട്ടിൽ മണ്ണുതന്ന കളിമണ്ണ്: കുലത്തൊഴിലാണ് കുംഭാര സമുദായത്തിന്റെ അതിജീവനകല


1 min read
Read later
Print
Share

കളിമണ്ണിനെ കൈകൊണ്ട് മെരുക്കി കലവും കുടവും കൂജയുമാക്കുന്നതിനു പിന്നിലൊരു കരകൗശലമുണ്ട്. ആരുമൊന്ന് നോക്കിനിന്നുപോകുന്ന ആ കരവിരുതിനു പിന്നിലെ മനുഷ്യാധ്വാനം തീരെ ചെറുതല്ല. വയനാട് കാവുംമന്ദത്തുള്ള കുംഭാരസമുദായക്കാരുടെ കുടിലുകളിൽ കാണാം ഇന്നും അന്യംനിന്നുപോകാത്ത ആ കലാവൈഭവം. കുംഭാരൻ കുടിലുകൾക്കു പിന്നിലെ ചൂളപ്പുരയിലെ ചൂടു പുകയ്‌ക്കൊപ്പം ഉയരുന്നത് അവരുടെ കഠിനാധ്വാനത്തിന്റെയും വിയർപ്പിന്റെയും ഗന്ധംകൂടിയാണ്.

അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവും നഷ്ടവുമടക്കം പരമ്പരാഗത തൊഴിലിനെ പിന്നിലുപേക്ഷിക്കാൻ നിരവധി കാരണങ്ങളുണ്ടെങ്കിലും കാൽച്ചുവട്ടിലെ മണ്ണും ജീവിതവും തന്ന കുലത്തൊഴിലായ ഉപജീവനകല അവർ ഇന്നും തുടരുന്നു. പ്രളയവും കോവിഡും അടക്കം പ്രതിസന്ധികൾ ഓരോന്നും തളർത്തിയപ്പോഴും കുംഭാരൻ സമുദായക്കാർ പാത്രനിർമ്മാണം അവസാനിപ്പിച്ചില്ല. മൺപാത്രങ്ങൾ അലങ്കാരങ്ങളായി വീണ്ടും വീടുകളുടെ അകത്തളങ്ങളിലെത്തുമ്പോൾ ഇവർക്ക് കൈത്താങ്ങാകുന്നു.

Content Highlights: pottery making, kumbhara pottery making, pottery making kavumannam, hardships of kumbharanas

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

സെലിബ്രിറ്റികളുടെ ഇഷ്ട ഇഡ്ഡലി; 'ഇഡ്ഡലി പിള്ളേച്ച'ന്റെ ഇഡ്ഡലി-മൊട്ടറോസ്റ്റ് കോമ്പോയ്ക്ക് 103 വയസ്സ്

Jun 1, 2023


Devaki Amma

ഉണ്ണിയാര്‍ച്ച, ശകുന്തള, വാസവദത്ത...; ബാര്‍ബി ഡോളിന് കിടിലന്‍ മേക്ക് ഓവര്‍ നല്‍കി ദേവകിയമ്മ

Dec 17, 2021


Louis Peter

ലൂയീസ് പീറ്ററിന് ആദരാഞ്ജലികള്‍; കവിത കേള്‍ക്കാം

Jul 30, 2020

Most Commented