ടൈപ്പ് റൈറ്റിങ്ങും ഷോര്‍ട്ട് ഹാന്‍ഡും പഠിക്കാന്‍ 'കൈരളി സ്വാമി'യില്‍ ഇപ്പോഴും തിരക്ക്


ടൈപ്പ് റൈറ്റിങ്ങിന്റെ പ്രതാപ കാലത്ത് 200-ലധികം ആളുകൾ വിവിധ സ്ഥലങ്ങളിൽ നിന്നു പഠിക്കാനായി ഇവിടെ എത്തിയിരുന്നു

എസ്.എസ്.എൽ.സി. കഴി ഞ്ഞാൽ ടൈപ്പ് പഠിക്കുക. ഇതായിരുന്നു പഴയ രീതി. കാലങ്ങൾക്ക് ശേഷം കംപ്യൂട്ടറും ലാപ്ടോപ്പും സ്മാർട്ട് ഫോണുകളും വന്നപ്പോൾ ടൈപ്പ് റൈറ്ററുകൾ വിസ്തൃതിയിൽ മറഞ്ഞു. എന്നാൽ, വൈക്കം അയ്യർകുളങ്ങരയിലെ തെക്കേമറ്റക്കാട്ട് ലക്ഷ്മണ അയ്യരുടെ വീടിന് സമീപത്ത് എത്തുമ്പോൾ പഴയ ടൈപ്പ്റൈറ്ററിന്റെ ടക് ടക് ശബ്ദം ഇന്നും കേൾക്കാം. വൈക്കത്ത് 1957-ൽ തുടങ്ങിയ കൈരളി സ്വാമി ടൈപ്പ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടാണിത്.

എറണാകുളം തേവര എസ്. എച്ചിലെ ആദ്യ ബി.എ. ഇംഗ്ലീഷ് ബാച്ചിലെ വിദ്യാർഥിയും വൈക്കം നഗരസഭയിലെ ആദ്യ കൗൺസിൽ അംഗമായിരുന്ന മറ്റക്കാട്ട് നാരായണ അയ്യർ (കൈരളി സ്വാമി)ആണ് കൈരളി സ്വാമി ടൈപ്പ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്. ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന് എതിർവശത്തായിരുന്നു ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്തിരുന്നത്. കൈരളി എന്നായിരുന്നു ആദ്യ പേര്. പിന്നീട് കൈരളി സ്വാമി എന്ന് മാറ്റുകയായിരുന്നു. ടൈപ്പ് റൈറ്റിങ്ങിന്റെ പ്രതാപ കാലത്ത് 200-ലധികം ആളുകൾ വിവിധ സ്ഥലങ്ങളിൽ നിന്നു പഠിക്കാനായി ഇവിടെ എത്തിയിരുന്നു. കംപ്യൂട്ടറിന്റെ കടന്നുവരവോടെ ടൈപ്പ് പഠിക്കാൻ എത്തുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായി. ടൈപ്പ് റൈറ്റിങ് പഠിക്കാൻ എത്താതായതോടെ ഇൻസ്റ്റിറ്റ്യൂട്ട് അടച്ചു. സർക്കാർ സ്ഥാപനങ്ങളിൽ ടൈപ്പിസ്റ്റിന്റെ ഒഴിവുകൾ വന്ന തോടെ നാരായണ അയ്യരുടെ മകൻ ലക്ഷ്മണ അയ്യരെ തേടി വിദ്യാർഥികൾ എത്തി. തുടർന്ന് പത്ത് വർഷങ്ങൾക്ക് മുമ്പ് വീണ്ടും ഇൻസ്റ്റിറ്റ്യൂട്ട് അയ്യർ കുളങ്ങരയിലെ ലക്ഷ്മണ അയ്യരുടെ വീടിനോട് ചേർന്നുള്ള ഹാളിലാണ് ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോൾ പ്രവർ ത്തിക്കുന്നത്.

15 ടൈപ്പ് റൈറ്റിങ് മെഷീനുകളാണ് ഇവിടെയുള്ളത്. ദിവസവും രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയുള്ള സമയങ്ങളിൽ 50 പേർ പരിശീലനം നേടുന്നുണ്ട്. ഒരാൾക്ക് രണ്ട് മണിക്കൂറാണ് പരിശീലനം. ലോക്ഡൗൺ കാലത്ത് മെഷീനുകൾ വീടുകളിൽ എത്തിച്ച് ലക്ഷ്മണ അയ്യർ വിദ്യാർഥികൾക്ക് പരിശീലനം നൽകിയിരുന്നു. സ്റ്റെനോഗ്രഫർ, ടൈപ്പിസ്റ്റ്, ഓഫീസ് അസിസ്റ്റന്റ് തുടങ്ങിയ ജോലികൾക്ക് ടൈപ്പ് റൈറ്റിഗ് യോഗ്യത പി.എസ്. സി. അടക്കം ആവശ്യപ്പെടുന്നുണ്ട്. കോടതികളിൽ അടക്കം ഇപ്പോഴും ടൈപ്പ് റൈറ്ററുടെ ഒഴിവുമുണ്ട്.

Content Highlights: kairali swami typewriting institute, typewriting, typewriting coaching

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented