ചൈത്ര എന്ന ഇരുപത്തിയാറുകാരിയുടെ ജീവിതം ഒന്നറിഞ്ഞിരിക്കേണ്ടതുതന്നെയാണ്. പ്രതിസന്ധികളിൽ തളരാൻ നിൽക്കാതെ ജീവിതം കരുപ്പിടിപ്പിച്ചെടുക്കാൻ ചൈത്ര പോരാടിക്കൊണ്ടേയിരിക്കുന്നു. അച്ഛൻ മരിച്ചതിന്റെ മൂന്നാം നാൾ വീട്ടിലേക്ക് ജപ്തി നോട്ടീസെത്തിയപ്പോൾ ചൈത്ര തകർന്നില്ല. പെയിന്റിംഗ് ജോലി ചെയ്ത് അമ്മയും രണ്ട് സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തെ ഇപ്പോൾ പോറ്റുന്നത് ഈ അസാമാന്യ പെൺകുട്ടിയാണ്.
പെയിന്റിംഗ് ജോലിക്കിടെ പഠനം മുന്നോട്ടുകൊണ്ടുപോകുന്നതിലും ചൈത്ര ശ്രദ്ധാലുവാണ്. പോലീസുകാരിയാകണം എന്ന തന്റെ സ്വപ്നം യാഥാര്‍ഥ്യമാകാനുള്ള പരിശ്രമത്തിലാണ് അവളിപ്പോള്‍. രാവിലെ ജിമ്മില്‍ വർക്കൗട്ടിനുപോകും. വൈകുന്നേരം ജോലി കഴിഞ്ഞുവന്നശേഷം പിഎസ്സി പരിശീലനവും. പോളിടെക്നികിന് പഠിക്കുന്ന അനിയന്റേയും ഡിഗ്രി പൂര്‍ത്തിയാക്കിയ അനിയത്തിയുടേയുമെല്ലാം പഠനച്ചെലവ് നോക്കുന്നതും ചൈത്രയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..