എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കോഴിക്കോട് നരിക്കുനിക്കാരി അനുശ്രീ ആദ്യമായി ക്യാൻസറുമായി നേരിട്ട് ഏറ്റുമുട്ടുന്നത്. പിന്നീട്, തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ എട്ടു മാസത്തോളം നീണ്ട ജീവിതം. നഷ്ടമായത് ഒരു കാൽ... ആത്മവിശ്വാസത്തിന്റെ, അതിജീവനത്തിന്റെ പുതിയ പാഠങ്ങളായിരുന്നു ആ ദിനങ്ങൾ. ഒടുവിൽ അനുശ്രീ ഡോക്ടറാവാൻ പോകുന്നു...
ക്യാൻസറിനെ ചിരിച്ചു കൊണ്ട് തോൽപിച്ചുകളഞ്ഞ അവൾ പഠിച്ച് മിടുക്കിയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പ്രവേശനം നേടി. ജീവിതം തിരിച്ച് തന്ന ഡോക്ടർമാരെ പോലെ എനിക്കും ഡോക്റാവണം, പറ്റുമെങ്കിൽ ക്യാൻസറിനെ തന്നെ ചികിത്സിക്കുന്ന ഡോക്ടർ. അനുശ്രീ പറയുന്നു...
Content Highlights: story about anusree who survived cancer and aspiring to be a doctor
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..