കാരി ബാഗുകള്‍ പൊതുവേ പ്ലാസ്റ്റിക്നിര്മിതമാണ്. മാര്‍ക്കറ്റില്‍ ഈയിടെയായി പ്ലാസ്റ്റിക്കിന് പകരം മറ്റ് പല വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച ബാഗുകളും ലഭ്യമാണ്. എന്നാല്‍ വളരെ വ്യത്യസ്തമായി ചോളത്തില്‍ നിന്നും കാരി ബാഗുകള്‍ നിര്മിക്കാനാകുമെങ്കിലോ? വയനാട് നടവയലിലുള്ള നീരജ് ഡേവിസാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
എളുപ്പത്തില്‍ മണ്ണില്‍ അലിയുമെന്നതാണ് ചോളം കൊണ്ടുണ്ടാക്കിയ ബാഗുകളുടെ പ്രത്യേകത. കത്തിച്ചുകഴിഞ്ഞാല് ഇവ ചാരമായിമാറുകയും ചെയ്യും. "മരം മുറിച്ച് പേപ്പര്‍ കാരിബാഗുകള്‍ ഉണ്ടാക്കുന്നത് പ്രകൃതിസൗഹൃദമല്ലല്ലോ. ഇതുപോലുള്ള പ്രകൃതിയോടിണങ്ങിയ വസ്തുക്കള്‍ എന്തുകൊണ്ട് നമുക്ക് ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിക്കൂടാ? "- നീരജ് ചോദിക്കുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..