ഒരേ കഴുക്കോലില്‍ തൂങ്ങിയാടിയ പെണ്‍കുട്ടികള്‍, വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി നിഷേധിച്ചത് ആരൊക്കെ?

വാളയാറിലെ ശെല്‍വപുരം കോളനിയിലെ ഒറ്റമുറി വീട്ടിലാണ് 9 ഉം പതിനൊന്നും വയസുള്ള രണ്ട് പെണ്‍കുട്ടികളും സമാന സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ ഗുഹ്യഭാഗത്ത് അസാധാരണമായ മുറിവ് എന്നായിരുന്നു പോലീസ് സര്‍ജന്‍ ഗുജ്‌റാള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം റിപ്പോര്‍ട്ടെഴുതിയത്. കൊല്ലപ്പെട്ട രീതിയും സ്ഥലവുമെല്ലാം കണക്കിലെടുത്ത് കൊലപാതകത്തിനുള്ള സാധ്യത അന്വേഷിക്കണമെന്ന് അദ്ദേഹം റിപ്പോര്‍ട്ട് നല്‍കി. പക്ഷേ എന്നിട്ടും പെണ്‍കുട്ടികള്‍ക്ക് നീതി നിഷേധിച്ചു. വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ വീഴ്ച പറ്റിയത് ആര്‍ക്കൊക്കെ? വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി നിഷേധം തുടങ്ങിയത് എവിടെ മുതല്‍?

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented