വളരെ ചെറുപ്രായത്തില്‍ കാക്ക കൊത്തി നിലത്തിട്ടതാണ് ഈ കുയിലിനെ. അതിന് തീറ്റ നല്‍കി പരിപാലിച്ചത് രാമചന്ദ്രനാണ്. എന്നും മറക്കാതെ തന്റെ സ്‌നേഹമുള്ള കൂട്ടുകാരനെ തേടി ഈ കുയിലെത്തും. അതിന് വേണ്ട ഭക്ഷണവും വെള്ളവും നല്‍കി രാമചന്ദ്രനും കൂട്ടുകൂടും.

പക്ഷികളെ വളര്‍ത്താന്‍ താത്പര്യമുള്ള ഇദ്ദേഹത്തിന് ചിറക് മുളയ്ക്കാത്ത പ്രായത്തിലാണ് ഈ കുയിലിനെ കിട്ടിയത്. ചിറക്  മുളയ്ക്കുന്നത് വരെ ശുശ്രൂഷിച്ച് പിന്നീട് പറത്തി വീടുകയായിരുന്നു.എല്ലാ ദിവസവും മൂന്ന് നേരവും രാമചന്ദ്രനെ തേടി ഈ കുയിലെത്തും. ഇഷ്ടഭക്ഷണം തയ്യാറാക്കി രാമചന്ദ്രന്‍ കാത്തിരിക്കും.