ഭാഷയുടെ അതിരുകളില്ലാതെ ഡ്രോണ്‍ പറത്തി സിനിമയുടെ ആകാശം കീഴടക്കുകയാണ് കോട്ടയം കൂരോപ്പട സ്വദേശി സൂരജ് സുകുമാരന്‍. 12 വര്‍ഷം പിന്നിട്ടു സൂരജ് ഹെലിക്യാം പറത്തി തുടങ്ങിയിട്ട്, സിനിമയിലെത്തിയിട്ട് ഏഴ് വര്‍ഷവും. ഷാജഹാനും പരീക്കുട്ടിയും എന്ന സിനിമയിലൂടെ തുടക്കം കുറിച്ച സൂരജിന്റെ കരിയറിലെ വലിയ ഹിറ്റ് ആയിരുന്നു ലൂസിഫര്‍. അയ്യപ്പനും കോശിയും തെലുങ്കിലേക്ക് റീമേക്ക് ചെയ്തപ്പോഴും ഡ്രോണ്‍ ഓപ്പറേറ്ററായി വിളിച്ചത് സൂരജിനെത്തന്നെ ആയിരുന്നു. ഇതിനോടകം 150ല്‍ പരം ചിത്രങ്ങള്‍ക്കായി ഹെലിക്യാം പറത്തിയിട്ടുണ്ട് സൂരജ്.
കേരളം നേരിട്ട പ്രളയക്കെടുതി പ്രമേയമാക്കിയ 2018-ലാണ് ഏറ്റവും ഒടുവില്‍ പ്രവര്‍ത്തിച്ചത്. 2018-ലെ യഥാര്‍ത്ഥ വെള്ളപ്പൊക്കത്തില്‍ ദുരന്തനിവാരണ സേനയുടെ ഭാഗമായി ജോലി ചെയ്തിട്ടുണ്ട് സൂരജ്. അന്ന് സൂരജ് പകര്‍ത്തിയ യഥാര്‍ത്ഥ പ്രളയത്തിന്റെ പല വിഷ്വല്‍സും ഈ സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ട്. കൊറോണ കാലത്ത് പോലീസിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു കേരളത്തില്‍ ഡ്രോണ്‍ പറത്തുന്നവരെ ഉള്‍പ്പെടുത്തി 250 പേരുള്ള ഈഗിള്‍ ഐ എന്ന ഗ്രൂപ്പിന് രൂപം നല്‍കിയിട്ടുമുണ്ട്.
Content Highlights: 2018 movie, Drone visuals, 2018 kerala flood drone visuals, 2018 movie details, drone operator
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..