വെള്ളം കയറുന്നത് കണ്ട് വീട്ടില്‍ നിന്ന് മാറിയ മുണ്ടക്കയത്തെ ശ്രാവണും കുടുംബവും ഒരു മണിക്കൂറിനു ശേഷം കേള്‍ക്കുന്നത് വീട് പൂര്‍ണ്ണമായും തകര്‍ന്നു എന്ന വാര്‍ത്തയാണ്. അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തത്തെ പ്രായത്തെ വെല്ലുന്ന പക്വതയോടെ നേരിടുകയാണ് ആറാംക്ലാസുകാരനായ ശ്രാവണ്‍.