ഇന്ത്യയിൽ നിന്ന് ആദ്യമായി ജർമൻ ഭാഷയിൽ ഒരു സംഗീത ആൽബം ഒരുക്കി മലയാളി സഹോദരിമാർ. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ ആന്യ മോഹന്റെ സംഗീതത്തിൽ സഹോദരി അരുണിത മോഹനാണ് ആൽബത്തിൽ പാടിയിരിക്കുന്നത്. തിരുവനന്തപുരത്തെ ജർമൻ സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഡോക്ടർ സയ്യിദ് ഇബ്രാഹിമിന്റേതാണ് വരികൾ.