പാടാനേറെ പാട്ടുകൾ ബാക്കിയാക്കിയാണ് മലയാളത്തിന്റെ ഓലഞ്ഞാലിക്കുരുവി യാത്രയാവുന്നത്.പത്തൊമ്പത് ഭാഷകൾ, പതിനായിരത്തിലേറെ ഗാനങ്ങൾ.... തമിഴകത്തിന്റെ കലൈവാണി ഇന്ത്യൻ സംഗീതത്തിന്റെ ശബ്ദമായി മാറിയ അരനൂറ്റാണ്ട്.
തമിഴ്നാട്ടിലെ വെല്ലൂരിൽ 1945 ലാണ് വാണി ജയറാം ജനിച്ചത്. സംഗീതജ്ഞയായ അമ്മയിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ വാണി സ്വായത്തമാക്കുന്നത്. എട്ടാം വയസ്സിൽ ആകാശവാണി മദ്രാസ് സ്റ്റേഷനിൽ വാണി പാടിത്തുടങ്ങി.
വിവാഹശേഷമാണ് വാണി സംഗീത ലോകത്ത് കൂടുതൽ സജീവമാവുന്നത്. ഗായിക എന്ന നിലയിലുള്ള വാണിയുടെ വളർച്ചയ്ക്ക് താങ്ങുംതണലും വഴികാട്ടിയുമായത് ഭർത്താവ് ജയറാം ആയിരുന്നു. ഭാര്യയുടെ സംഗീതസപര്യയെ അങ്ങേയറ്റം ഗൌരവത്തോടെ കണ്ട ജയറാം ഉസ്താദ് അബ്ദുൽ റഹ്മാൻ ഖാന് കീഴിൽ വാണിയെ ഹിന്ദുസ്ഥാനി ലഘുശാസ്ത്രീയസംഗീതം അഭ്യസിക്കാൻ അയച്ചു. പട്യാല ഖരാനയുടെ വക്താവായ ഉസ്താദ് വഴിയാണ് വാണി വസന്ത് ദേശായിയെ പരിചയപ്പെടുന്നത്. 1971 ൽ 'ഗുഡ്ഡി' എന്ന ചിത്രത്തിലൂടെ വസന്ത് ദേശായിയാണ് വാണിയുടെ ശബ്ദം ഇന്ത്യൻ സിനിമാ ലോകത്തിന് സമ്മാനിക്കുന്നത്. വാണി ജയറാമിന്റെ സംഗീത ജീവിതത്തിലെ പുതിയൊരധ്യായം തുടങ്ങുന്നത് അവിടെ നിന്നാണ്
Content Highlights: singer Vani Jairam obituary vani jairam biography movie songs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..