ഛോട്ടീ സി ഹെ യേ സിന്ദ്ഗീ... എന്നുപാടി വിടപറഞ്ഞ് കെ കെ


1990കളുടെ അവസാനത്തിൽ കൗമാരക്കാർക്കിടയിൽ ഹിറ്റായ 'പൽ' എന്ന തന്റെ ആദ്യ ആൽബത്തിലൂടെയാണ് കെ.കെ. സംഗീത പ്രേമികൾക്കിടയിൽ പ്രശസ്തനായത്

നാളെ നമ്മളീ ഭൂമിയിൽ ഉണ്ടാകാം, ഇല്ലാതിരിക്കാം...
പക്ഷേ, ഈ നിമിഷം നാളെയും നമ്മൾ ഓർമ്മിക്കും...
എന്നുപാടിക്കൊണ്ട് സംഗീതാസ്വാദകരുടെ ഹൃദയത്തിലേക്ക് അരിച്ചിറങ്ങിയ ആ ശബ്ദം മാഞ്ഞു. ജീവിതം ക്ഷണികമാണെന്നോർമ്മിപ്പിച്ചുകൊണ്ട് അയാൾ ഓരു നേർത്തഗാനമായി അലിഞ്ഞുപോയി. കെകെ.

മൂവായിരത്തി അഞ്ഞൂറോളം പരസ്യ ജിങ്കിളുകൾ, എഴുന്നൂറോളം പാട്ടുകൾ... അൻപത്തിമൂന്നാം വയസ്സിൽ ജീവിതത്തോട് വിടപറയുമ്പോൾ കെകെ നമുക്കുവേണ്ടി അവേശേഷിപ്പിച്ചു പോകുന്നത് എത്ര കേട്ടാലും മതിവരാത്ത ഒരുപിടി ഗാനങ്ങൾ.

1990കളുടെ അവസാനത്തിൽ കൗമാരക്കാർക്കിടയിൽ ഹിറ്റായ 'പൽ' എന്ന തന്റെ ആദ്യ ആൽബത്തിലൂടെയാണ് കെ.കെ. സംഗീത പ്രേമികൾക്കിടയിൽ പ്രശസ്തനായത്. വൈകാതെ മേരാ പെഹലാ പെഹലാ പ്യാർ, ക്യാ മുഛേ പ്യാർ ഹേ, ദിൽ ഇ ബാദത്, ഡോലാരെ, ആഖോ മേ തേരി തുടങ്ങിയ ഗാനങ്ങളിലൂടെ ബോളിവുഡ് സംഗീതലോകത്ത് കെകെ വിസ്മയം തീർത്തു. അപ്പടി പോട്, ഉയിരിൻ ഉയിരേ തുടങ്ങിയ സൂപ്പർഹിറ്റുകളിലൂടെ തെന്നിന്ത്യയും കെകെയുടെ ശബ്ദത്തെ ഏറ്റെടുത്തു. പുതിയ മുഖത്തിലെ രഹസ്യമായ് എന്ന ഗാനത്തിലൂടെ മലയാളത്തിനും കിട്ടി ഒരു പാട്ട്.

ഇന്ത്യയൊട്ടാകെ ആഞ്ഞുവീശിയ ആ മനോഹരശബ്ദത്തിനുടമ ഒരു മലയാളിയാണെന്ന് പലർക്കും അറിയില്ലായിരുന്നു. മലയാളികളായ സി.എസ്. മേനോന്റെയും കനകവല്ലിയുടെയും മകനായി 1968-ൽ ഡൽഹിയിലാണ് കൃഷ്ണകുമാർ കുന്നത്ത് എന്ന കെകെയുടെ ജനനം. ദില്ലി മൗണ്ട് സെയ്ൻറ് മേരീസ് സ്‌കൂളിൽനിന്ന് സ്‌കൂൾ വിദ്യാഭ്യാസംനേടി കിരോരി മാൽ കോളേജിൽനിന്ന് ബിരുദവും നേടി.

സംഗീതം പഠിക്കാത്ത കെ.കെ.ക്ക് ബോളിവുഡിലെത്തുക അത്ര എളുപ്പമായിരുന്നില്ല. പരസ്യങ്ങളുടെ 3500 ജിംഗിൾസുകൾ പാടിയശേഷമായിരുന്നു ബോളിവുഡ് അരങ്ങേറ്റം. പെപ്‌സിയുടെ ദിൽ മാംഗേ മോർ എന്ന എക്കാലത്തെയും ഹിറ്റ് ജിങ്കിളിന്റെ ശബ്ദം കെ.കെയുടേതായിരുന്നു. ഹീറോ ഹോണ്ടയുടെ ദേശ് കീ ധഡ്കൻ, ഹിപ് ഹിപ് ഹുറേ, കോൾഗേറ്റ് ജെൽ തുടങ്ങിയ ജിങ്കിളിലൂടെ മിനി സ്‌ക്രീനിന് നേരത്തേ തന്നെ കെകെയുടെ ശബ്ദം സുപരിചിതമായിരുന്നു.

മാച്ചിസിലെ 'ച്ചോട് ആയെ ഹം ലെ' എന്ന ചെറിയൊരുഭാഗം പാടിയായിരുന്നു പിന്നണിഗാനരംഗത്തേക്കുള്ള അരങ്ങേറ്റം. ജ്യോതിയുമായുള്ള വിവാഹശേഷം 1994ൽ ഡൽഹിയിൽ നിന്ന് മുംബയിലേക്ക് ചുവടുമാറ്റി.
പിന്നീടിങ്ങോട്ട് സംഗീതലോകത്തിനു സമ്മാനിച്ചത് ഹിറ്റുകളുടെ തുടർച്ച. 1999-ലെ ലോകകപ്പിൽ ഇന്ത്യൻ ടീമിനായി പാടിയ 'ജോഷ് ഓഫ് ഇന്ത്യ' ഏറെ ശ്രദ്ധയാകർഷിച്ചു. ആഷിക് ബനായാ അപ്‌നെയിലെ ദിൽ നഷി, തൂഹി മേരി ശബ് ഹെ തുടങ്ങിയ ഗാനങ്ങൾ കേൾക്കാത്തവർ കുറവായിരിക്കും.
ദേശീയ പുരസ്‌കാരവും അഞ്ച് ഫിലിം ഫെയർ അവാർഡുകളുമടക്കം നേടിയ കെ.കെ. തമിഴ്, കന്നഡ സിനിമാരംഗത്തും നിരവധി അവാർഡുകൾ സ്വന്തമാക്കി.

Content Highlights: singer kk who left the world singing

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


saji

1 min

എന്തിന് രാജിവെക്കണം, എന്താ പ്രശ്‌നം; പ്രതികരണവുമായി സജി ചെറിയാന്‍ 

Jul 6, 2022

Most Commented